CINEMA

‘മമിത ബൈജു കണ്ട വലിയ സ്വപ്‌നത്തിന്റെ ചിറകരിഞ്ഞു, എത്ര പ്രതികരിച്ചിട്ടും കാര്യമുണ്ടായില്ല’; വെളിപ്പെടുത്തി സംവിധായകൻ


ഫഹദ് ഫാസിലിനെപ്പോലെ ഭാഗ്യംകൊണ്ട് സിനിമയിൽ തിളങ്ങുന്ന താരമാണ് മമിത ബൈജുവെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. സിനിമാരംഗത്ത് തിളങ്ങാൻ അഭിനയം മാത്രം അറിഞ്ഞാൽ പോര അതിന് ഭാഗ്യം കൂടി വേണമെന്നാണ് അദ്ദേഹം പറയുന്നത്. തമിഴിലും തെലുങ്കിലും ഇന്ന് മിന്നും താരമായി മാറിയ മമിതയ്‌ക്ക് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയെക്കുറിച്ചും ആലപ്പി അഷ്‌റഫ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നുണ്ട്. ‘കൈയെത്തും ദൂരത്ത് എന്ന കന്നി ചിത്രത്തിന്റെ പരാജയത്തിന് ശേഷം സിനിമാരംഗം ഉപേക്ഷിച്ചുപോയ ആളാണ് ഫഹദ് ഫാസിൽ. ആ ഫഹദിന് ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. മലയാള സിനിമയിൽ ഇതുപോലൊരു ഭാഗ്യം തുണച്ച മറ്റൊരാളാണ് മമിത ബൈജു. തമിഴിലും തെലുങ്കിലുമൊക്കെ ഇന്ന് മിന്നും താരമാണ് മമിത. യുവാക്കളുടെ ഹരവുമാണ്. ഇത്രയും പെട്ടെന്നുള്ള ഉയർച്ച ഒരുപക്ഷേ മമിത പോലും ചിന്തിച്ചിട്ടുണ്ടാവില്ല.


Source link

Back to top button