test del 2

വെടിനിർത്തൽ കാലാവധി തീരുന്നു;ഇസ്ലാമാബാദിലേക്ക് ഒരു പ്രതിനിധി സംഘവും പുറപ്പെട്ടിട്ടില്ലെന്ന് ഇറാൻ


വാഷിങ്ടൺ/ടെഹ്‌റാൻ: ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇറാൻ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഇറാന്റെ ഒരു പ്രതിനിധി സംഘവും ഇതുവരെ ഇസ്ലാമാബാദിലേക്ക് യാത്ര തിരിച്ചിട്ടില്ലെന്ന് അവരുടെ ഔദ്യോഗിക മാധ്യമമായഐആർഐബി അറിയിച്ചു.നാവിക ഉപരോധത്തിലൂടെ ഇറാൻ കപ്പൽ യുഎസ് പിടിച്ചെടുത്തതിന് പിന്നാലെ ഇറാനിലെ തീവ്ര നിലപാടുള്ള നേതാക്കൾ ചർച്ചകൾ പുനരാരംഭിക്കുന്നതിനെതിരെ കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് വിവരം.കഴിഞ്ഞ തവണ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫാണ് ഇറാനിയൻ സംഘത്തെ നയിച്ചിരുന്നത്. എന്നാൽ ഇത്തവണ ആരായിരിക്കും നേതൃത്വം നൽകുക എന്ന കാര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്ന് യാതൊരു സൂചനയുമില്ല. ഇസ്ലാമാബാദിലെ നയതന്ത്ര ഉദ്യോഗസ്ഥർ ഏത് നിമിഷവും ചർച്ചകൾ ആരംഭിക്കാനായി കാത്തിരിക്കുകയാണെങ്കിലും ഇറാനിൽ നിന്നുള്ള മറുപടി വൈകുകയാണ്.


Source link

Back to top button