test del 4 copy of del 3
വീട്ടിൽ ഇടയ്ക്കിടെ കലഹം; അൽമ വെട്ടേറ്റ് മരിച്ച സംഭവത്തിനു പിന്നിൽ ഭർത്താവിന്റെ സംശയമെന്ന് പൊലീസ്

പാറശാല ∙ ചെങ്കൽ വ്ലാത്താങ്കരയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നിൽ ഭർത്താവിന്റെ സംശയമാണെന്ന സൂചനയുമായി പൊലീസ്. വ്ലാത്താങ്കര ഗോപിനാഥ മന്ദിരത്തിൽ അൽമ (32) വെട്ടേറ്റു മരിച്ച സംഭവത്തിലാണ് ഭർത്താവ് വിഷ്ണുനാഥിന്റെ(36) കുറ്റസമ്മതം. ഇതിന്റെ പേരിൽ വീട്ടിൽ ഇടയ്ക്കിടെ കലഹം ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ വഴക്കിനു തുടർച്ചയായി ഞായർ രാവിലെയും തർക്കമുണ്ടായി. ഞായർ രാവിലെ 9.30ന് വീട്ടിലെ കിടപ്പുമുറിയിൽ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
Source link


