CINEMA
‘വാഴ 2ലെ ആ സീൻ ഇദ്ദേഹത്തിന്റെ ജീവിതമാണ്, വീഡിയോ വൈറലായതോടെ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു’

കൊച്ചി: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ചിത്രമാണ് വാഴ 2. ചിത്രത്തിലെ വൈകാരികമായ രംഗമായിരുന്നു വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ ബിജുക്കുട്ടന്റെ കഥാപാത്രം റോഡിൽ വീഴുന്ന സംഭവം. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ച രംഗത്തിലാണ് മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടൻ അഭിനയിച്ചത്. ഇപ്പോഴിതാ വൈറലായ രംഗത്തിന് പിന്നിൽ കണ്ണീരണിയിക്കുന്ന യാഥാർത്ഥ്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജുക്കുട്ടൻ. തന്നെ തേടി യഥാർത്ഥ സംഭവത്തിലെ ആളായ ഷിബൻ എത്തിയെന്നും ബിജുക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളുമാണ് ബിജുക്കുട്ടനെ കാണാൻ വീട്ടിലെത്തിയത്.
Source link


