test del 5 copy of del 3

വനവാസം ‘ട്രെൻഡിങ്’! കാട് കയറി ഷിബു ബേബി ജോൺ; ‘ആ വെല്ലുവിളി കോൺഫിഡൻസ്’


കോട്ടയം∙ തിരഞ്ഞെടുപ്പ് ഫലം വരും മുൻപു ലഭിച്ച വെക്കേഷനിൽ ‘വനവാസം’ നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാത്രമല്ല. യുഡിഫിലെ ഘടകക്ഷിയായ ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും സുഹൃത്തുക്കൾക്കൊപ്പം കാട് കയറി. കോളജ് കാലത്തെ സഹപാഠികൾക്കൊപ്പം വണ്ടിപ്പെരിയാറിലാണ് ഷിബു ബേബി ജോൺ ട്രക്കിങ് നടത്തിയത്. പ്രതിപക്ഷ നേതാവിനെ പോലെ താനും പണ്ടു മുതലേ വനജീവിതത്തോടു താൽപര്യമുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.‘‘ആദ്യമൊക്കെ വ്യവസായി എന്ന നിലയിലാണ് ഞാൻ യാത്ര നടത്തിയിരുന്നത്. പിന്നീട് അതൊക്കെ ഹേളിഡേ എന്ന നിലയിലേക്കു മാറി. എല്ലാ വർഷവും യാത്ര നടത്താറുണ്ട്. പോകുന്ന രാജ്യങ്ങളിലെ ജീവിതരീതിയോടൊപ്പം ചേരുക എന്നതാണ് യാത്രകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. വനങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് ഏറ്റവും ഇഷ്ടം ആഫ്രിക്കൻ കാടുകളാണ്. ഭൂമിശാസ്ത്രപരമായി അദ്ഭുതപ്പെടുത്തിയ മറ്റൊരു രാജ്യം ന്യൂസിലാൻഡാണ്. മാർക്സിയൻ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നതു കൊണ്ട് റഷ്യൻ യാത്രകളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.


Source link

Back to top button