LATEST

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണ? ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരന്‍


കണ്ണൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പുകഴ്ത്തിയും പരോക്ഷമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയും കെ സുധാകരന്‍. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമ്പോഴും വേണുഗോപാലിന്റെ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തില്‍ എത്രത്തോളം ആവശ്യമാണ് എന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ എന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍ തന്റെ അഭിപ്രായ്ം പങ്കുവച്ചത്. കെസിയെ പോലുള്ള നേതാക്കള്‍ പ്രസ്ഥാനത്തിന്റെ കരുത്താണെന്നും നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലന്‍ ഉയരട്ടെ എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാല്‍ ദേശീയ തലത്തില്‍ നിര്‍ണ്ണായക ചുമതലകള്‍ നിര്‍വഹിച്ച് രാഹുല്‍ജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവര്‍ത്തകരെ ഉണര്‍ത്തിയും, എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാര്‍ട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.


Source link

Back to top button