മലബാർ ഭാഗത്ത് പുതിയ വീട് വയ്ക്കുന്നവർക്ക് വൻ തിരിച്ചടി: ഒരു ‘സാധനത്തിന്റെ’ വില കുത്തനെ കൂടി, ചെലവ് ഉയരും

കണ്ണൂർ: ചെങ്കൽ വിലയിൽ ഒറ്റയടിക്ക് എട്ടുരൂപയുടെ വർദ്ധനവ് വരുത്തിയ ചെങ്കൽ വ്യവസായ അസോസിയേഷൻ നടപടി നിർമ്മാണമേഖലയെ അപ്പാടെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. വീട് ഒരുക്കുന്നവർക്കും മറ്റ് നിർമ്മാണ പ്രവൃത്തികൾക്കും വൻബാദ്ധ്യത വരുത്തുന്ന തരത്തിലേക്കാണ് വിലവർദ്ധനവ്. ഒന്നാംതരം കല്ലിന്റെ വില 30 രൂപയിൽ നിന്ന് ഒറ്റയടിക്ക് 38 ആയാണ് ഉയർന്നിരിക്കുന്നത്.തൊഴിലാളികളുടെ കൂലി വർദ്ധനവ്, പാരിസ്ഥിതിക പ്രശ്നം മൂലം അനുമതി ലഭിക്കാത്തത് എന്നിവയാണ് വില വർദ്ധിപ്പിക്കാൻ കാരണമായി അസോസിയേഷൻ നൽകുന്ന വിശദീകരണം. കല്ല് മുറിക്കാനുപയോഗിക്കുന്ന ബ്ലേഡ്, ഡീസൽ, മെഷീനുകളുടെ സ്പെയർ പാർട്സ് എന്നിവയുടെ അധിക ചിലവും ഇവർ ചൂണ്ടിക്കാട്ടുന്നു. വർദ്ധനവ് വരുത്തിയ എട്ടുരൂപയിൽ അഞ്ചു രൂപയാണ് ചെങ്കൽപണയുടമയ്ക്ക്. മൂന്നു രൂപ കൂലിയിനത്തിലേക്ക് നീക്കുമെന്നും അസോസിയേഷൻ പരയുന്നു. ഡ്രൈവർമാർ, തൊഴിലാളികൾ,വാഹനങ്ങൾ എന്നിവയ്ക്കാണ് കൂലിയിനത്തിലെ വർദ്ധനവ് നീക്കുന്നത്.
Source link


