test del 4 copy of del 3
‘മദ്യലഹരിയിൽ ചെയ്തതല്ല, കൊല്ലണമെന്നു മനസ്സിൽ ഉറപ്പിച്ചാണു കല്ലുകൊണ്ടു തലയ്ക്കടിച്ചത്…’

ഒറ്റപ്പാലം ∙ കൊലപാതകം ബോധപൂർവമെന്നു പ്രതിയുടെ കുറ്റസമ്മത മൊഴി. മദ്യലഹരിയിൽ ചെയ്തതല്ലെന്നും കൊല്ലണമെന്നു മനസ്സിൽ ഉറപ്പിച്ചാണു കല്ലുകൊണ്ടു തലയ്ക്കടിച്ചതെന്നും അറസ്റ്റിലായ മധുസൂദനൻ നായർ പൊലീസിനു മൊഴി നൽകി. കടം നൽകിയ പണത്തിനു പുറമേ, കൊല്ലപ്പെട്ടയാൾക്കും കൂടെയുണ്ടായിരുന്ന സ്ത്രീക്കും 3 ദിവസത്തോളം ഭക്ഷണവും വാങ്ങിനൽകിയിരുന്നു. പണം തിരിച്ചുചോദിച്ചപ്പോഴുണ്ടായ പ്രതികരണങ്ങൾ വൈരാഗ്യമായി മാറിയെന്നാണു മൊഴിയെന്നു പൊലീസ് പറഞ്ഞു. അജ്ഞാതനെ കല്ലുകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ ഒറ്റപ്പാലം ∙ നഗരസഭാ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം അജ്ഞാതനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. അരുവിക്കര കുറുത്തോട്ടം വമ്മണൂർ രേവതി ഭവനിൽ മധുസൂദനൻ നായർ (56) ആണ് അറസ്റ്റിലായത്. കൊലപാതകം നടന്നു 4 ദിവസം തികയുമ്പോഴും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒറ്റപ്പാലം ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മദ്യവിൽപനശാലയ്ക്കു സമീപത്തു നിന്നാണു മധുസൂദനൻ നായരെ പ്രത്യേക സംഘം പിടികൂടിയത്. കൊല്ലപ്പെട്ടയാൾക്കു മധുസൂദനൻ നായർ 2000 രൂപ കടം നൽകിയിരുന്നു. ഇതു തിരികെ നൽകാത്തതിനെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
Source link


