LATEST

‘ബൈ ബൈ പിണറായി’ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളെക്‌സ്, പിന്നാലെ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലടിച്ചു, കേസ്


കൊച്ചി: മുഖ്യമന്ത്രിയുടെ പേരിലെ ഫ്ളെക്‌സ് ബോർഡിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് കൈയാങ്കളി. സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ‘ബൈ..ബൈ പിണറായി’ എന്ന ഫ്ളെക്‌സിനെചൊല്ലിയാണ് അടിപിടിയുണ്ടായത്. കളമശേരി മണ്ഡലത്തിൽ അടുവാശേരിയിലാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകരുടെ തർക്കവും സംഘർഷവും ഉണ്ടായത്. പാർട്ടി ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്‌ടം വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇരുപാർട്ടി പ്രവർത്തകരും തമ്മിലടിക്കുരയായിരുന്നു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.


Source link

Back to top button