LATEST

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവം; എസ്ഐയ്ക്ക് സസ്‌പെൻഷൻ


തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ സർക്കിൾ ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്ത് സംഭവത്തിൽ മ്യൂസിയം പൊലീസ് സറ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ. സിറ്റി പൊലീസ് കമ്മീഷണറാണ് സസ്പെൻഡ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. ഔദ്യോഗിക ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രിയെ കാണാനായി കൃഷ്ണമോഹൻ എത്തി. എന്നാൽ ചടങ്ങിൽ പ്രവേശിക്കുന്നതിനായുള്ള ഔദ്യോഗിക പാസ് ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല. പാസില്ലാതെ അകത്തേക്ക് കയറാൻ ശ്രമിച്ച എസ്ഐയെ തിരുവല്ല സിഐ തടയുകയും അവിടെ നിന്ന് തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു.


Source link

Back to top button