LATEST

പോസ്റ്റൽ വോട്ട് ഇനി സാദ്ധ്യമാണോ: വിശദീകരണം തേടി ഹൈക്കോടതി


കൊച്ചി:തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ പോസ്റ്റൽ വോട്ടുകൾ ചെയ്യാത്തവർക്കായി വോട്ടെണ്ണലിനുമുമ്പ് അതിനുള്ള സൗകര്യമൊരുക്കാനാകുമോ എന്ന് ഹൈക്കോടതി.ജസ്റ്റിസ് പി.കൃഷ്ണകുമാർ ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി.പോസ്റ്റൽ വോട്ടുചെയ്യാൻ അവസരം ലഭ്യമാക്കിയില്ലെന്നാരോപിച്ച് എൻ.ജി.ഒ യൂണിയനും ഒരു കൂട്ടം ഉദ്യോഗസ്ഥരും ഫയൽചെയ്ത ഹർജികൾ 28ന് വീണ്ടും പരിഗണിക്കും.1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ 27-ാം വ്യവസ്ഥയനുസരിച്ച് വോട്ടണ്ണലിന് മൂന്ന് മണിക്കൂർ മുമ്പുവരെ പോസ്റ്റൽ വോട്ട് അനുവദിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.തുടർന്നാണ് കോടതി വിശദീകരണം തേടിയത്.പോസ്റ്റൽ ബാലറ്റുകൾ ഇനി വിതരണം ചെയ്യുന്നതും മറ്റും തിരഞ്ഞെടുപ്പു നടപടിയുടെ പവിത്രതയെ ബാധിക്കുമെന്നും പോസ്റ്റൽ വോട്ടിന് ഇനി സൗകര്യം ഒരുക്കാനാകില്ലെന്നും വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.മേയ് നാലിനാണ് വോട്ടണ്ണൽ.


Source link

Back to top button