test del 5 copy of del 3
പശ്ചിമേഷ്യൻ യുദ്ധം: അവശ്യമരുന്നുകളുടെ വില 20% വരെ വർധിപ്പിക്കാൻ കേന്ദ്രം

ന്യൂഡൽഹി∙ പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ, അവശ്യമരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്രം. മരുന്നു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വർധന, കയറ്റുമതിയിലെ ഇടിവ് എന്നിവ മരുന്നു കമ്പനികളെ നഷ്ടത്തിലാക്കുന്നുവെന്ന ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.എണ്ണവില ഉയരുകയും പശ്ചിമേഷ്യയിലുടനീളം കപ്പൽ റൂട്ടുകൾ തടസ്സപ്പെട്ടതും അസംസ്കൃത വസ്തുക്കളായ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (എപിഐ) വില ഉയർത്തി ആഭ്യന്തരമായി എപിഐ നിർമിക്കാനുള്ള കീ സ്റ്റാർട്ടിങ് മെറ്റീരിയലുകളും ലായകങ്ങളും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
Source link


