പച്ചമാങ്ങ വീട്ടിലുണ്ടോ? മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ ജാം ഉണ്ടാക്കാം

വേനൽക്കാലം എന്നത് മാമ്പഴ സീസൺ കൂടിയാണ്. ധാരാളം മാങ്ങകൾ മാവിൽ വിളഞ്ഞുനിൽക്കുന്ന ഈ സമയത്ത് മാങ്ങ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു ജാം പരിചയപ്പെട്ടാലോ. പലരും പഴുത്ത മാങ്ങയാണെന്ന് കരുതിയെങ്കിൽ തെറ്റി പച്ച മാങ്ങ ഉപയോഗിച്ചാണ് ഈ ജാം ചെയ്യുന്നത്. എങ്ങനെ പച്ചമാങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ജാം തയ്യാറാക്കമെന്ന് നോക്കാം.ചേരുവകൾആദ്യം ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് കപ്പ് വെള്ളം എടുത്ത് അരക്കിലോ പച്ചമാങ്ങ കഷ്ണങ്ങളായി അരിഞ്ഞതുചേർക്കുക. അതിലേയ്ക്ക് അര ടീസ്പൂൺ ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് തിളപ്പിക്കുക. അഞ്ചോ ആറോ മിനിട്ട് തിളപ്പിച്ചതിനുശേഷം വെള്ളം അരിച്ചുമാറ്റണം. ഇനി ഒരു പാനിൽ രണ്ടര കപ്പ് പഞ്ചസാര ചേർത്ത് രണ്ട് കപ്പ് വെള്ളം, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക് എന്നിവ ചേർത്ത് തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിന് ശേഷം മാറ്റിവച്ച മാങ്ങയും അൽപം നാരങ്ങാനീരും കൂടി ചേർത്ത് തിളപ്പിക്കുക. വെള്ളം വറ്റുന്നതുവരെ തിളപ്പിച്ചതിന് ശേഷം അടുപ്പിൽ നിന്നും മാറ്റാം. തണുത്തശേഷം ഉചിതമായ പാത്രത്തിലേക്ക് മാറ്റുക. നല്ല കിടിലൻ പച്ച മാങ്ങ ജാം റെഡി.ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് കപ്പ് വെള്ളം എടുത്ത് അരക്കിലോ പച്ചമാങ്ങ കഷ്ണങ്ങളായി അരിഞ്ഞതുചേർക്കുക. അതിലേയ്ക്ക് അര ടീസ്പൂൺ ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് തിളപ്പിക്കുക. അഞ്ചോ ആറോ മിനിട്ട് തിളപ്പിച്ചതിനുശേഷം വെള്ളം അരിച്ചുമാറ്റണം. ഇനി ഒരു പാനിൽ രണ്ടര കപ്പ് പഞ്ചസാര ചേർത്ത് രണ്ട് കപ്പ് വെള്ളം, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക് എന്നിവ ചേർത്ത് തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിന് ശേഷം മാറ്റിവച്ച മാങ്ങയും അൽപം നാരങ്ങാനീരും കൂടി ചേർത്ത് തിളപ്പിക്കുക. വെള്ളം വറ്റുന്നതുവരെ തിളപ്പിച്ചതിന് ശേഷം അടുപ്പിൽ നിന്നും മാറ്റാം. തണുത്തശേഷം ഉചിതമായ പാത്രത്തിലേക്ക് മാറ്റുക. നല്ല കിടിലൻ പച്ച മാങ്ങ ജാം റെഡി.
Source link


