test del 4 copy of del 3

പകരംതീരുവ ആഞ്ഞടിച്ചിട്ടും റെക്കോർഡ് തേരോട്ടത്തിൽ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി; മിന്നും താരം ചെമ്മീൻ


കൊച്ചി∙ പകരം തീരുവ പ്രശ്നത്തിൽ യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതി മുൻ വർഷത്തെക്കാൾ കുറഞ്ഞിട്ടും 2025-26ൽ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി റെക്കോർഡ് ഉയരത്തിൽ. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കു പ്രകാരമാണിത്. 2025-26ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 19,32,347 മെട്രിക് ടണ്ണായി ഉയർന്നു. 72,325.82 കോടി രൂപയാണ് മൂല്യം. അളവിൽ 5.59 ശതമാനവും മൂല്യത്തിൽ 6.46 ശതമാനവും വളർച്ച. കഴിഞ്ഞ വർഷത്തെ കയറ്റുമതി അളവ് 18,29,945 മെട്രിക് ടണ്ണും മൂല്യം 67,936.93 കോടി രൂപയുമായിരുന്നു. ഡോളറിന്റെ മൂല്യത്തിൽ 2.38% വളർച്ച നേടി.മുൻവർഷങ്ങളിലെ പോലെ ശീതീകരിച്ച ചെമ്മീൻ തന്നെയാണു കയറ്റുമതിയിൽ മുന്നിൽ– അളവ് 8,45,012 മെട്രിക് ടൺ, മൂല്യം 47,973.13 കോടി. ആകെ കയറ്റുമതി വരുമാനത്തിന്റെ മൂന്നിൽ രണ്ടും ഈ ഇനത്തിൽ‌ നിന്നാണ്. അളവിൽ 43.73 ശതമാനവും ഡോളർ വരുമാനത്തിൽ 66.61 ശതമാനവും ചെമ്മീനാണ്.


Source link

Back to top button