test del 5 copy of del 3

ദേശീയ പാത അതോറിറ്റി എൻജിനിയറെ ചെളി എറിഞ്ഞു; ബിജെപി മന്ത്രിക്ക് ഒരു മാസം തടവുശിക്ഷ


മുംബൈ∙ ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിക്ക് ഒരുമാസം തടവുശിക്ഷ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണയ്ക്കെതിരെയാണ് നടപടി. 2019ൽ ദേശീയ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞെന്നാണ് കേസ്. മുംബൈ–ഗോവ ഹൈവേയുടെ മോശം സ്ഥിതിയിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെയായിരുന്നു സംഭവം. എൻഎച്ച്എഐ എൻജിനിയറായ പ്രകാശ് ഷെഡേക്കറിന്റെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു.കലാപമുണ്ടാക്കൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ക്രിമിനൽ ഗൂ‍ഢാലോചന തുടങ്ങിയ കുറ്റങ്ങൾ നിതീഷ് റാണയടക്കമുള്ള 30 പേർക്കെതിരെ ചുമത്തിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ വെറുതെ വിട്ടു. സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ച കുറ്റത്തിന് നിതീഷ് റാണയെ മാത്രം ശിക്ഷിച്ചു. 


Source link

Back to top button