NATIIONAL

ദക്ഷിണാഫ്രിക്കൻ മോഡലിന്റെ ചിത്രത്തിന് വിരാട് കോലിയുടെ ‘ലൈക്ക്’; പഴയ ‘അൽഗോരിതം’ ഇപ്പോൾ വരുമെന്ന് പരിഹാസം


ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ തിരക്കിലാണ് സൂപ്പർ താരം വിരാട് കോലി. സീസണിൽ തകർപ്പൻ ഫോമിലാണ് കോലി കളിക്കുന്നത്. അഞ്ച് മത്സരങ്ങൾ ആർ‍സിബി പൂർത്തിയാക്കിയപ്പോൾ, രണ്ട് അർധ സെഞ്ചറികളുൾപ്പടെ 228 റൺസ് കോലി ഇതുവരെ നേടിയിട്ടുണ്ട്. ഐപിഎലിൽ തുടർച്ചയായി മികച്ച സ്കോറുകൾ കണ്ടെത്തുന്നതിനിടെ, ഒരു ഇൻസ്റ്റഗ്രാം ലൈക്കിന്റെ പേരിൽ വിവാദത്തിലായിരിക്കുകയാണ് കോലി. ദക്ഷിണാഫ്രിക്കൻ മോ‍‍ഡലായ ലിസ് ലാസിന്റെ ഫോട്ടോയ്ക്കാണ് കോലി ഇൻസ്റ്റയിൽ ‘ലൈക്ക്’ ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ അധികം പ്രതികരണങ്ങൾ നടത്താത്ത കോലിയുടെ ചെറിയ നീക്കം പോലും വലിയ ചർച്ചകളുണ്ടാക്കാറുണ്ട്. കോലി ദക്ഷിണാഫ്രിക്കൻ മോഡലിന്റെ ചിത്രം ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ നിമിഷങ്ങൾക്കുള്ളില്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി.രാജ്യാന്തര ക്രിക്കറ്റില്‍ ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി കുടുംബത്തോടൊപ്പം ലണ്ടനിലാണ് ഇപ്പോൾ താമസിക്കുന്നത്. കുഞ്ഞുങ്ങളെ തിരക്കുകളിൽനിന്നു മാറി വളർത്തുന്നതിനു വേണ്ടിയാണ് കോലി ഇന്ത്യ വിട്ടതെന്ന് താരവുമായി അടുപ്പമുള്ളവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. സൂപ്പർ താരത്തിന് ലണ്ടനിൽ സ്വന്തമായി വീടുണ്ട്. എന്നാൽ ആരാധകരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ കോലിയുടെ വിലാസം പുറത്തുവിട്ടിട്ടില്ല. ഐപിഎൽ മത്സരങ്ങൾക്കു വേണ്ടിയാണ് താരം വീണ്ടും ഇന്ത്യയിലേക്കു മടങ്ങിയെത്തിയത്.


Source link

Back to top button