test del 5 copy of del 3
തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജുവിന് തിരിച്ചടി, അപ്പീൽ തള്ളി

ന്യൂഡൽഹി∙ തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷ തടയണം എന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആന്റണി രാജു നൽകിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാജുവിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. 1990 ഏപ്രിൽ നാലിനു തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സൽവഡോർ സർവലിയുടെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തതോടെയാണ് കേസിന്റെ തുടക്കം. കേസിലെ തൊണ്ടിമുതലുകൾ വഞ്ചിയൂർ കോടതിയിലാണു സൂക്ഷിച്ചിരുന്നത്. കോടതി ആൻഡ്രുവിനെ 10 വർഷത്തെ തടവിനു ശിക്ഷിച്ചു. അഭിഭാഷകനായ ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയെ രക്ഷപ്പെടുത്തിയെന്നാണു കേസ്.
Source link

