test del 2

എണ്ണ ഉത്പാദനം നിർത്താനാകില്ല, ഉപരോധംമൂലം കയറ്റുമതിയും സാധ്യമല്ല; പഴയ കപ്പൽ സംഭരണിയാക്കാൻ ഇറാൻ


ടെഹ്‌റാൻ: പ്രതിസന്ധിയിൽ കുരുങ്ങി ഇറാന്റെ എണ്ണവ്യവസായ മേഖല. ഒരുവശത്ത് എണ്ണക്കിണറുകൾക്ക് കേടുപാടുവരുത്താതെ ഉത്പാദനം നിർത്താൻ കഴിയാത്ത അവസ്ഥ, മറുവശത്ത് നാവിക ഉപരോധം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെ തുടർന്ന് എണ്ണ കയറ്റുമതി നിശ്ചലമായ സ്ഥിതി. ഇതോടെ ഇറാനിൽ അസംസ്‌കൃത എണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇറാന്റെ ആകെയുള്ള എണ്ണ ഉത്പാദനത്തിൽ 90 ശതമാനവും സംഭാവന ചെയ്യുന്നിടവും 30 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ സംഭരിക്കാൻ ശേഷിയുള്ളതുമായ ഖാർഗ് ദ്വീപ് അതിന്റെ സംഭരണശേഷിയുടെ പരമാവധിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ യുഎസിന്റെ നാവിക ഉപരോധത്തെ തുടർന്നാണിത്.അധികമായി ഉത്പാദിപ്പിക്കപ്പെട്ട എണ്ണ, കടലിൽതന്നെ ഒരു ടാങ്കറിൽ സൂക്ഷിക്കാനൊരുങ്ങുകയാണ് ഇറാൻ. ഇതിനായി 30 കൊല്ലം പഴക്കമുള്ള നഷ എന്ന ഓയിൽ ടാങ്കറിനെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ഖാർഗിലെ എണ്ണ സംഭരണശേഷി വർധിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കാലങ്ങളായി കാലിയായി, മറ്റൊന്നിനും ഉപയോഗിക്കാതെ കിടന്നിരുന്ന കപ്പലാണ് നഷ. കയറ്റുമതിചെയ്യാൻ കഴിയാത്ത അസംസ്‌കൃത എണ്ണ ഇതിലേക്ക് മാറ്റാനാണ് ആലോചന. എന്നാൽ, ഇത് താത്കാലികമായ പരിഹാരം മാത്രമാണ്.


Source link

Back to top button