test del 3

കൊളംബോ കപ്പൽശാല ഇനി ഇന്ത്യ ‘ഭരിക്കും’; മനസ്സുമാറ്റി ശ്രീലങ്ക, ചൈനയുടെ ആധിപത്യത്തിന് ‘മാസഗോൺ’ ഷോക്ക്


ശ്രീലങ്കയിലെ തുറമുഖവും കപ്പൽശാലയും ‘പിടിച്ചെടുത്ത്’ ഇന്ത്യൻ‌ മഹാസമുദ്രത്തിൽ‌ മേൽക്കൈ നേടാനും ഇന്ത്യയെ സമ്മർദത്തിലാക്കാനുമുള്ള ചൈനയുടെ നീക്കത്തിന് ഒന്നിച്ചുനിന്ന് തടയിട്ട് ഇന്ത്യയും ലങ്കയും. ചൈനയെ മറികടന്ന് കൊളംബോയിലെ കപ്പൽശാലയുടെ നിയന്ത്രണം ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ മാസഗോൺ ഡോക്ക് സ്വന്തമാക്കി. 250 കോടി രൂപയ്ക്ക് കൊളംബോ ഡോക് യാർഡ് പിഎൽസിയുടെ (സിഡിപിഎൽസി) 51% ഓഹരി പങ്കാളിത്തമാണ് മാസഗോൺ നേടിയത്. ജപ്പാനിലെ ഒനോമിച്ചി ഡോക്‍യാർഡിനായിരുന്നു സിഡിപിഎൽസിയുടെ നിയന്ത്രണം. ഇത് 2024 നവംബറിൽ അവസാനിച്ചു. തുടർന്നാണ് ശ്രീലങ്ക സിഡിപിഎൽസി ഓഹരികൾ വിൽപനയ്ക്ക് വച്ചത്. 40ഓളം കമ്പനികൾ ഏറ്റെടുക്കാൻ തയാറായി രംഗത്തുണ്ടായിരുന്നു.  സിഡിപിഎൽസി ഡയറക്ടർ ബോർഡ് മാസഗോൺ ഡോക്കിനെയാണ് തിരഞ്ഞെടുത്തത്. സാമ്പത്തിക സ്ഥിതി, സാങ്കേതിക പരിജ്ഞാനം, മുൻകാല പരിചയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖം 99 വർഷത്തേക്ക് 2017ൽ ചൈന പാട്ടത്തിന് എടുത്തിരുന്നു. ഇത് ഇന്ത്യയുടെ സമുദ്ര മേഖലയിലെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ അടുത്തിടെയായി ഇന്ത്യൻ കമ്പനികൾ ശ്രീലങ്കയിലെ തുറമുഖ മേഖലയിൽ വമ്പൻ നിക്ഷേപങ്ങളാണ് നടത്തുന്നത്. സമീപകാലത്ത് ഇന്ത്യൻ ഡ്രജിങ് കോർപറേഷൻ കൊളംബോ ഡോക്ക്‍യാർഡുമായി ഡ്രൈ ഡോക്കിങ്, അറ്റകുറ്റപ്പണി, വെസൽ അപ്ഡ്രേഡ് എന്നിവയ്ക്കായി കരാറൊപ്പിട്ടിരുന്നു.


Source link

Back to top button