test del 5 copy of del 3

കൊടശ്ശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി


കോഴിക്കോട് ∙ കൊടശ്ശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അഴയിൽ ചെക്കോട്ടിയുടെ(76) മൃതദേഹമാണ് വീടിനു സമീപത്തെ പാറക്കുളത്തിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ചെക്കോട്ടിയെ കാണാതായത്. ഇദ്ദേഹത്തിന്റെ ഫോൺ, ഷർട്ട്, ചെരുപ്പ് എന്നിവ വീടിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.രാവിലെ 9.30 മുതൽ വൈകിട്ട് ആറു വരെ നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് ചൊവ്വാഴ്ച രാവിലെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. 


Source link

Back to top button