CINEMA
കേരളത്തിൽ 600 സ്ക്രീനിൽ പേട്രിയറ്റ്

മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് കേരളത്തിൽ മാത്രം 600 സ്ക്രീനുകളിൽ റിലീസ് ചെയ്യും. ഹോളിവുഡ് മേക്കിംഗിൽ ആണ് പേട്രിയറ്റ്. താര രാജാക്കന്മാർക്കൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രാജീവ് മേനോൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ,ഗ്രേസ് ആന്റണി, സെറീൻ ഷിഹാബ് തുടങ്ങിയ വലിയൊരു താര നിര അണി നിരക്കുന്ന പേട്രിയറ്റ് മേയ് ഒന്നിനാണ് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും അച്ചപ്പു ഫിലിംസിന്റെ ബാനറിഷ കെ.ജി. അനിൽ കുമാറും ചേർന്ന് നിർമ്മിച്ച് മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച പേട്രിയറ്റിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്വാമാണ്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ എന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ബോളിവുഡിലെ സൂപ്പർ താര ചിത്രങ്ങൾക്ക് ദൃശ്യം ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ് ക്യാമറ.
Source link


