LATEST
കേരളത്തിൽ വെെദ്യുതി ഉപഭോഗം റെക്കോഡിലേക്ക്; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

തിരുവനന്തപുരം: കനത്ത വേനൽ ചൂടിന് പിന്നാലെ സംസ്ഥാനത്ത് വെെദ്യുതി ഉപഭോഗം വൻ റെക്കോഡിലേക്ക്. ഇന്നലെ വെെകുന്നേരം മാത്രം 5933 മെഗാവാട്ട് ആയിരുന്നു ഉപഭോഗം. ആദ്യമായിട്ടാണ് വെെദ്യുതി ഉപഭോഗം ഇത്രയുമധികം ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വെെദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 112.16 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്.
Source link


