കുട്ടിയുടെ സഭാകമ്പം മാറ്റാൻ ടീച്ചർ പ്രയോഗിച്ചത് ഒരു കുഞ്ഞുസൂത്രം; കൈയടിച്ച് സോഷ്യൽമീഡിയ

‘നിങ്ങളാരും കൈയടി കൊടുക്കുന്നില്ല, അതുകൊണ്ടാണ് അവൾ പാടാത്തത്. അല്ലാതവൾ മറന്നതൊന്നുമല്ല. അവൾക്ക് നല്ല ഓർമ്മയുണ്ട്. അവൾ എന്നോട് വന്ന് പറഞ്ഞതാണ്. പാട്ട് രണ്ടെണ്ണമുണ്ട് മൂന്നെണ്ണമുണ്ടെന്ന്. നിങ്ങൾ നല്ല കൈയടി കൊടുക്ക്. അവൾ നന്നായി പാടും’- അദ്ധ്യാപിക മൈക്കിലൂടെ അനൗൺസ് ചെയ്തു.പിന്നാലെ സദസിൽ നിന്നും നിറഞ്ഞ കൈയടി മുഴങ്ങി. അതുകേട്ടതും പൂർണ ആത്മവിശ്വാസത്തോടെ ആ കുരുന്ന് പാട്ടുപാടാനും തുടങ്ങി. തുടരും സിനിമയിലെ ‘മിഴിയോരം’ എന്ന പാട്ടാണ് പെൺകുട്ടി പാടിയത്. ഭാവിയിൽ അവൾ വലിയ ഗായികയാകുമെന്നാണ് പലരും ആശംസിക്കുന്നത്. അദ്ധ്യാപികയെ പ്രശംസിക്കാനും ആളുകൾ മറക്കുന്നില്ല. ‘കുട്ടികളുടെ മനസറിയുന്ന ടീച്ചർ’, ‘ഇങ്ങനെയാകണം ടീച്ചർ’, തുടങ്ങിയ കമന്റുകളാണ് അദ്ധ്യാപികയെ പ്രശംസിച്ചുകൊണ്ട് നൽകിയിരിക്കുന്നത്. ഇങ്ങനെയൊരു ടീച്ചർ തനിക്കുണ്ടായിരുന്നെങ്കിൽ താൻ എറണാകുളം ജില്ലാ കളക്ടർ ആകുമായിരുന്നെന്ന് ഒരാൾ തമാശയായി പറയുന്നു.പിന്നാലെ സദസിൽ നിന്നും നിറഞ്ഞ കൈയടി മുഴങ്ങി. അതുകേട്ടതും പൂർണ ആത്മവിശ്വാസത്തോടെ ആ കുരുന്ന് പാട്ടുപാടാനും തുടങ്ങി. തുടരും സിനിമയിലെ ‘മിഴിയോരം’ എന്ന പാട്ടാണ് പെൺകുട്ടി പാടിയത്. ഭാവിയിൽ അവൾ വലിയ ഗായികയാകുമെന്നാണ് പലരും ആശംസിക്കുന്നത്. അദ്ധ്യാപികയെ പ്രശംസിക്കാനും ആളുകൾ മറക്കുന്നില്ല. ‘കുട്ടികളുടെ മനസറിയുന്ന ടീച്ചർ’, ‘ഇങ്ങനെയാകണം ടീച്ചർ’, തുടങ്ങിയ കമന്റുകളാണ് അദ്ധ്യാപികയെ പ്രശംസിച്ചുകൊണ്ട് നൽകിയിരിക്കുന്നത്. ഇങ്ങനെയൊരു ടീച്ചർ തനിക്കുണ്ടായിരുന്നെങ്കിൽ താൻ എറണാകുളം ജില്ലാ കളക്ടർ ആകുമായിരുന്നെന്ന് ഒരാൾ തമാശയായി പറയുന്നു.
Source link


