test del 4 copy of del 3
കടലും ചുട്ടുപൊള്ളാൻ തുടങ്ങി; അയലയും മത്തിയും അടക്കമുള്ള മീനുകൾ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറി: വറുതിയിലേക്ക്…

കോഴിക്കോട് ∙ കര മാത്രമല്ല, കടലും ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ, തീരമേഖല വറുതിയിലേക്ക്. ചൂടു കടുത്തതോടെ, അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറിയതാണു തീരത്തു കടുത്ത പ്രതിസന്ധിക്കിടയാക്കിയത്. ഒരു മാസമായി തീരദേശത്തെ ബോട്ടുകൾക്കു കാര്യമായി മീൻ കിട്ടാത്ത സ്ഥിതിയുണ്ട്. വലുതും ചെറുതുമായ ബോട്ടുകൾ മാത്രമല്ല, വള്ളങ്ങളും പ്രതിസന്ധി കാരണം കരയ്ക്ക് അടുപ്പിച്ചു. ഈ സമയത്തു ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും നിലവിൽ കിട്ടുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ധനച്ചെലവുപോലും തിരിച്ചു കിട്ടുന്നില്ല. ചൂണ്ടപ്പണി ലക്ഷ്യമിട്ടു കുറഞ്ഞ ബോട്ടുകാർ മാത്രമാണു നിലവിൽ മീൻപിടിത്തത്തിനു പോകുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രമാണു പൊതുവേ പ്രതിസന്ധിയുണ്ടാകാറുള്ളത്. ഇത്തവണ ഫെബ്രുവരിയിലും മാർച്ചിലും മീൻ കുറഞ്ഞു. ഞണ്ട്, നത്തൽ, വേളൂരി, ചോനാക്കുട്ടൻ, മുള്ളൻ തുടങ്ങിയ ഇനങ്ങളൊന്നും ഇപ്പോൾ കാണാറേയില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കൊയിലാണ്ടിയുടെ തീരദേശം പട്ടിണിയിലാണ്. ബോട്ടുകൾ കടലിൽ പോയി വരുമ്പോഴേക്കും നഷ്ടം 1.50 ലക്ഷം രൂപയാണ്. മീൻ കിട്ടാനില്ല. 150 ബോട്ടുകളുള്ള പുതിയാപ്പയിൽ, 50 ബോട്ടുകൾ പോലും കടലിൽ പോകുന്നില്ല.ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകും കോഴിക്കോട് ∙ ജില്ലയിൽ 24 വരെ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലയിൽ കനത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.
Source link


