test del 4 copy of del 3

ഓൺലൈൻ ഷോപ്പിങ്: 299 രൂപയുടെ വസ്ത്രം വാങ്ങാൻ ശ്രമിച്ച നഴ്‌സിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ


മുംബൈ ∙ 299 രൂപയുടെ വസ്ത്രം ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ച മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. നഗരത്തിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന നഴ്‌സിന് ഏപ്രിൽ 16നും 20നും ഇടയിലാണ് പണം നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.വസ്ത്രവും പണവും ലഭിക്കാതായതോടെ നഴ്‌സ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930ൽ വിളിച്ച് പരാതി നൽകുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഫേസ്ബുക്ക് പരസ്യം, വാട്സാപ് നമ്പർ, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.


Source link

Back to top button