test del 5 copy of del 3
യുവതിയുടെ കൊലപാതകം പുനരാവിഷ്കരിച്ച് അന്വേഷണസംഘം; പ്രതിയുടെ ലൈംഗികശേഷി പരിശോധന നടത്തി

ന്യൂഡൽഹി ∙ ഡൽഹി അമർ കോളനിയിൽ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ കൊല ചെയ്യപ്പെട്ടത് പ്രതി രാഹുൽ മീണ(19)യുടെ സാന്നിധ്യത്തിൽ പുനരാവിഷ്കരിച്ച് അന്വേഷണസംഘം. ‘കുറ്റകൃത്യം എങ്ങനെ നടന്നു എന്ന് കണ്ടെത്തുന്നതിന് ക്രൈം, ഫോറൻസിക് സംഘങ്ങൾ വീടിനുള്ളിൽ രണ്ടു മണിക്കൂറിലധികം തെളിവ് ശേഖരണം നടത്തിയെന്നും ഓരോ മിനിറ്റിലും സംഭവിച്ചത് പുനരാവിഷ്കരിച്ചെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്നു സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നടത്തി. ഡൽഹിയിലെത്തി യുവതിയെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാഹുൽ ആൽവാറിൽ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചതിനും കേസുണ്ട്. ഇതുൾപ്പെടെയുള്ള സംഭവങ്ങളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. യുവതിയുടെ വീടിന്റെ രൂപരേഖയും പ്രവേശന വഴികളും അറിയാവുന്ന ഇയാൾ ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ചു വീടിനുള്ളിൽ കയറുകയായിരുന്നു. മുകൾ നിലയിലുള്ള യുവതിയുടെ പഠനമുറിയിലേക്കു കയറിയ പ്രതി പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ച യുവതിയെ ആക്രമിച്ചതിനു പിന്നാലെ മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ചു, ഭാരമുള്ള വസ്തു കൊണ്ട് തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട യുവതിയെ പീഡിപ്പിച്ചശേഷം വലിച്ചിഴച്ചു താഴത്തെ നിലയിൽ എത്തിച്ചു. യുവതിയുടെ വിരലടയാളം ഉപയോഗിച്ച് ബയോമെട്രിക് ലോക്കർ തുറക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടതോടെ സ്ക്രൂഡ്രൈവർ ഉപയോഗിച്ചു കുത്തിത്തുറന്നു പണവും ആഭരണങ്ങളും കൈക്കലാക്കിയെന്നാണു പൊലീസ് പറയുന്നത്. യുവതിക്കു ക്രൂരമർദനമേറ്റിട്ടുണ്ടെന്ന് എയിംസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നു. ബലപ്രയോഗത്തിന്റെ ഭാഗമായി മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ ഉൾപ്പെടെ മുറിവുകൾ കണ്ടെത്തി.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Blessedsoul_0 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


