NATIIONAL
‘ഒരു ബോംബ് പൊട്ടിയിരുന്നെങ്കിൽ..പറഞ്ഞ് തൊട്ടടുത്തനിമിഷം ആക്രമണമുണ്ടായി; ഇപ്പോഴും ശരീരത്തിൽ ചില്ല് കഷ്ണം തറഞ്ഞുകിടപ്പുണ്ട്’

കൊളംബോ∙ 2009 ലഹോറിൽ ശ്രീലങ്കൻ ടീമിന്റെ ബസിന് നേരെ ഉണ്ടായ ഭീകരാക്രമണം പാക്കിസ്ഥാൻ ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ച സംഭവമായിരുന്നു. അതിനു ശേഷം ടീമുകൾ പാക്കിസ്ഥാനിൽ പര്യടനം നടത്താൻ വിസമ്മതിച്ചതിനാൽ വർഷങ്ങളോളം പാക്കിസ്ഥാൻ അവരുടെ ഹോം മത്സരങ്ങൾ യുഎഇയിലാണ് കളിച്ചത്. 2009 മാർച്ച് 3ന് പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപമുള്ള തിരക്കേറിയ ലിബർട്ടി ട്രാഫിക് റൗണ്ടാനയിൽ വച്ച് പന്ത്രണ്ടിലധികം ഭീകരർ ലങ്കൻ ടീമിന്റെ വാഹനവ്യൂഹത്തെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. എട്ടു പേർ കൊല്ലപ്പെടുകയും ശ്രീലങ്കൻ താരങ്ങൾ ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.യഥാർഥത്തിൽ ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപ് തന്റെ സഹതാരങ്ങളിൽ ഒരാൾ ബോംബ് പൊട്ടുന്നതിനെക്കുറിച്ച് തമാശ പറഞ്ഞതായി സംഗക്കാര പറഞ്ഞു. ‘‘മൂന്നാം ദിവസം ഞങ്ങൾ ഹോട്ടലിൽ നിന്നു ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു, മുന്നിലിരുന്ന ഒരു ഫാസ്റ്റ് ബോളർ പറഞ്ഞു, ‘ഈ ഫ്ലാറ്റ് ട്രാക്കുകളിൽ കളിച്ച് എന്റെ നടുവ് ഒടിയും. ഒരു ബോംബ് പൊട്ടിയിരുന്നെങ്കിൽ നമുക്ക് വീട്ടിൽ പോകാമായിരുന്നു. ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപ് ഞങ്ങൾ ആക്രമിക്കപ്പെട്ടു.’’– സംഗക്കാര ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു‘‘ 2009ൽ ഞങ്ങൾ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഞങ്ങൾക്ക് നേരെ രണ്ടു മിനിറ്റ് നേരത്തേക്ക് ഇതു സംഭവിച്ചു, അതു വലിയ വാർത്താ പ്രാധാന്യം നേടി. ഏതാനും ആഴ്ചകൾക്ക് ശേഷം, ഞാൻ കൊളംബോയിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ സൈന്യത്തിലോ നാവികസേനയിലോ ഉള്ള ഒരു ഉദ്യോഗസ്ഥൻ എന്നെ തടഞ്ഞു. അദ്ദേഹം ആദ്യം ചോദിച്ചത് ‘ഓ, നിങ്ങൾക്ക് എങ്ങനെയുണ്ട്?’ എന്നാണ്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഞങ്ങൾ വാർത്ത കണ്ടു, നിങ്ങൾക്കുണ്ടായ കാര്യത്തിൽ ഞങ്ങൾ നടുങ്ങിപ്പോയി.’
Source link


