NATIIONAL

ശ്രേയസ്സിന് ‘ഹാട്രിക്’ ഫിഫ്റ്റി, തുടർച്ചയായ അഞ്ചാം മത്സരത്തിലും വിക്കറ്റില്ലാതെ ബുമ്ര; മുംബൈയെ വീഴ്ത്തി പഞ്ചാബ് ഒന്നാമത്


മുംബൈ∙ വാങ്കഡെയ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സ് ഒന്നുകൂടി അടിവരയിട്ടു പറഞ്ഞു: ഈ ടൂർണമെന്റ് ഞങ്ങൾ ജയിക്കാനായിട്ടാണ് കളിക്കുന്നതാണ്. മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ ഏഴു വിക്കറ്റിനു തകർത്താണ് പഞ്ചാബ് കിങ്സ് ഐപിഎൽ 19–ാം സീസണിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്കു കയറിയത്. സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാത്ത ടീമെന്ന ഖ്യാതി ശ്രേയസ്സ് അയ്യരും സംഘവും നിലനിർത്തി. മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയ്ക്കുള്ളിൽ തന്നെ ഓപ്പണർ പ്രിയാൻശ് ആര്യയെയും (9 പന്തിൽ 15), കൂപ്പർ കാനലി (12 പന്തിൽ 17) എന്നിവരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച പ്രഭ്സിമ്രാൻ– ശ്രേയസ് സഖ്യം പഞ്ചാബിന വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നിലയുറപ്പിക്കാൻ കുറച്ചു സമയമെടുത്തെങ്കിലും പത്താം ഓവർ പിന്നിട്ടതോടെ ഇരുവരും ‘ഗിയർ’ മാറ്റുകയായിരുന്നു. പിന്നീട് തുടർച്ചയായി ബൗണ്ടറികളും സിക്സും പാഞ്ഞതോടെ പഞ്ചാബ് അതിവേഗം വിജയത്തിലേക്ക് അടുത്തു. അതിനിടെ ഇരുവരും അർധസെഞ്ചറി പൂർത്തിയാക്കുകയും ചെയ്തു. 16–ാം ഓവറിൽ ശ്രേയസ് പുറത്താകുമ്പോൾ പഞ്ചാബ് വിജയത്തിന് 12 റൺസ് മാത്രം അകലെയായിരുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറിയും നമൻ ധിറിന്റെ അർധസെഞ്ചറിയുമാണ് മികച്ച സ്കോറിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 122 റൺസ് കൂട്ടിച്ചേർത്തു. പഞ്ചാബിനായി അർഷ്ദീപ് സിങ് നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സേവ്യർ ബാർട്‌ലെറ്റ്, ശശാങ്ക് സിങ്ങ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


Source link

Back to top button