test del 5 copy of del 3
ഉള്ളുപൊള്ളി നടുങ്ങി പൊള്ളാച്ചി; രക്ഷാപ്രവർത്തനത്തിന് മുന്നിൽനിന്ന് നയിച്ച് മലയാളി സമാജവും തമിഴ്ജനതയും

വാൽപാറ ∙ അപകടം അറിഞ്ഞപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനെത്തി തമിഴ് ജനതയും, പൊള്ളാച്ചി മലയാളി സമാജവും. തമിഴ്നാട് സർക്കാരിന്റെ പൊലീസും വനംവകുപ്പും അഗ്നിരക്ഷാസേനയും ചേർന്ന് ഊർജിതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അപകടം അറിഞ്ഞപ്പോൾ മുതൽ പൊള്ളാച്ചി മലയാള സമാജത്തിന്റെ അംഗ ങ്ങൾ സർക്കാർ ആശുപത്രിയിൽ എത്തിയിരുന്നു. അപകടസ്ഥലത്തുനിന്നു ആളുകളെ ആംബുലൻസിൽ എത്തിക്കുന്നതിനു മുൻപു തന്നെ മലയാളി സമാജം ആശുപ്രതിയിൽ എത്തി സജ്ജീ കരണങ്ങൾ ഒരുക്കി. സർക്കാർ പേഷ്യന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റും കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശിയുമായ ജി.കെ.രാമദാസ് നേതൃത്വം നൽകി.കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകും: മുഖ്യമന്ത്രി തിരുവനന്തപുരം ∙ വാൽപാറ-പൊള്ളാച്ചി ചുരം റോഡിലുണ്ടായ ദാരുണമായ അപകടത്തിൽ യാത്രികർക്കു ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർക്കു മികച്ച ചികിത്സ ഉറ പ്പാക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള പൊള്ളാച്ചിയിലേക്കു മന്ത്രി വി.ശിവൻകുട്ടി ഇന്നലെ രാത്രിതന്നെ പുറപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതായി മന്ത്രി അറിയിച്ചു. കെ.ടി.ജലീൽ എംഎൽഎയും പൊള്ളാച്ചിയിലെത്തി.
Source link


