LATEST
ഈർപ്പം തേടി വീട്ടിലും പാമ്പുകളെത്തും

28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ പാമ്പുകൾക്ക് സുഖമായി ജീവിക്കാം. ചൂട് കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാനാണ് ഇവ തണുപ്പുള്ള സ്ഥലങ്ങൾ തേടുന്നത്.
ഇടയ്ക്കിടെയുള്ള വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തേക്കെത്തും. അഞ്ചുകൊല്ലത്തിനിടെ അഞ്ഞൂറിലേറെ പേർ കേരളത്തിൽ പാമ്പുകടിയേറ്റ് മരിച്ചെന്നാണ് വനംവകുപ്പിന്റെ കണക്ക്. ചൂടുള്ള ദിവസങ്ങളിൽ ഇവ ഇണചേരാറ്. ആൺ പാമ്പുകൾ ഇണയെ തേടി പോവുമ്പോഴും അപകടം ഉണ്ടാവുന്നു.തടാകങ്ങളും തണ്ണീർത്തടങ്ങളും ഇല്ലാതായതും കാടുകൾ കൈയേറുന്നതും കെട്ടിടങ്ങൾ വർദ്ധിക്കുന്നതുമാണ് പാമ്പുകളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചത്.
Source link


