test del 5 copy of del 3

അന്ന് വിജയിച്ചില്ല, പക്ഷേ പിന്മാറിയില്ല, ഒടുവിൽ ഐഐഎമ്മിൽ പ്രവേശനം: സ്വപ്നനേട്ടത്തിൽ നീരജ് മാധവിന്റെ ഭാര്യ ദീപ്തി


കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഉപേക്ഷിച്ചുപോയ സ്വപ്നങ്ങൾ ഏതു പ്രായത്തിലും തിരികെ പിടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ നീരജ് മാധവിന്റെ ഭാര്യ ദീപ്തി ജനാർദ്ദനൻ. വർഷങ്ങൾക്ക് മുൻപ് കോളജ് കാലഘട്ടത്തിൽ പരാജയപ്പെട്ടുപോയ ഐഐഎം പ്രവേശനം എന്ന തന്റെ വലിയ സ്വപ്നം ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ് ദീപ്തി. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ദീപ്തി പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.  കോളജ് കാലത്ത് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാതെ വന്നതോടെ താൻ ആ സ്വപ്നം ഉപേക്ഷിച്ചിരുന്നുവെന്നും പിന്നീട് ജോലിയും തിരക്കുകളുമായി സുരക്ഷിതമായ ഒരു ജീവിതത്തിലേക്ക് ഒതുങ്ങിപ്പോയെന്നും ദീപ്തി ഓർക്കുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം ആ സ്വപ്നം തന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങിയപ്പോൾ അത് നേടിയെടുക്കാൻ തന്നെ തീരുമാനിക്കുകയും അതിപ്പോൾ സാക്ഷാൽക്കരിക്കുകയും ചെയ്തു എന്ന് ദീപ്തി പറയുന്നു. എന്റെ കോളജ് കാലഘട്ടത്തിൽ ഞാൻ ഇത് ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒരു ഐഐഎമ്മിൽ പഠിക്കണമെന്നും, അവിടുത്തെ ജീവിതത്തിന്റെ ഭാഗമാകണമെന്നും. പക്ഷേ വിധിയുടെ പ്ലാനുകൾ മറ്റൊന്നായിരുന്നു. അന്ന് എനിക്ക് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിച്ചില്ല. സാവധാനം ഞാൻ ജോലിയിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും എനിക്ക് സുരക്ഷിതമെന്ന് തോന്നിയ ഒരു കംഫർട്ട് സോണിലേക്കും ഒതുങ്ങിപ്പോയി. ദിവസങ്ങൾ വർഷങ്ങളായി മാറി. ആ സ്വപ്നത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് പോലും നിർത്തി… പക്ഷേ അത് ഒരിക്കലും എന്നെ വിട്ടുപോയിരുന്നില്ല.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഞാൻ വീണ്ടും ഒരു കോളജ് വിദ്യാർഥിയെപ്പോലെ ചിരിച്ചു, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കി, സമ്മർദ്ദമില്ലാതെ കൗതുകത്തോടെ ക്ലാസ് മുറികളിലിരുന്നു. ഞാൻ എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്ന് എനിക്ക് പോലും അറിയാതിരുന്ന ആ പഴയ ലഘുത്വം ഞാൻ തിരിച്ചറിഞ്ഞു.


Source link

Back to top button