test del 4 copy of del 3
ഹോർമുസിലെ ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം; നിഷേധിച്ച് പെന്റഗൺ

വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകൾ നീക്കം ചെയ്യുന്ന ദൗത്യം യുഎസ് നാവികസേന തുടരുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ, കടലിനടിയിലെ സ്ഫോടകവസ്തുക്കൾ കണ്ടെത്തി നീക്കം ചെയ്യാൻ കുറഞ്ഞത് 6 മാസമെടുക്കുമെന്ന് യുഎസ് കോൺഗ്രസ് സമിതിയെ പെന്റഗൺ ഉദ്യോഗസ്ഥർ അറിയിച്ചെന്നു വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്സേത്ത് തയാറായില്ലെങ്കിലും ബോംബുനീക്കൽ എന്നുതീരുമെന്നു കൃത്യമായി പറയാനാവില്ലെന്നു കൂട്ടിച്ചേർത്തു. എന്നാൽ പെന്റഗൺ ഇക്കാര്യം നിഷേധിച്ചു. ബോംബുനീക്കൽ ദൗത്യത്തിന് യുഎസ് സേനയെ സഹായിക്കുമെന്ന് ജർമനി വ്യക്തമാക്കി. സ്ഫോടകവസ്തുക്കൾ കണ്ടുപിടിക്കുന്ന കപ്പലുകൾ ഹോർമുസിലേക്ക് അയയ്ക്കുമെന്ന് ജർമൻ പ്രതിരോധമന്ത്രി മന്ത്രി പറഞ്ഞു.
Source link


