test del 5 copy of del 3

ഹെറോയിൻ ഉൾപ്പെടെയുള്ള മാരക രാസലഹരികളുടെ ഇടപാടുകാരൻ; ബിഹാർ സ്വദേശി എക്സൈസ് വലയിൽ


കുന്നമംഗലം ∙ വിവിധ തരം രാസലഹരികളുമായി ബിഹാർ സ്വദേശി കോഴിക്കോട് കുന്നമംഗലത്ത് അറസ്റ്റിൽ. കത്തിഹാർ ജില്ലയിലെ ഹജിപൂർ മഡ്നി ടോല സ്വദേശി അക്ബർ ഹുസൈന്റെ മകൻ ഷമിറുൾ ഇസ്‌ലാമാണ് കുന്നമംഗലം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. 13 ഗ്രാം ഹെറോയിൻ, 3 ഗ്രാം ബ്യൂപ്രെനോർഫിൻ, 2 ഗ്രാംനലോക്സോൺ, ഗുളികകൾ എന്നിവ ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തി. പ്രിവന്റീവ് ഓഫിസർ ജലാലുദ്ദീൻ.എൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡുമാരായ വിപിൻ.പി, നിഷാന്ത്.എം.കെ, സുജിത്ത്.എൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ രജിത.എം.കെ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മുബസ്സിർ, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് ‍അംഗങ്ങളായ ഷാജു സി.പി, അജിത്ത്. പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Source link

Back to top button