test del 1

സർക്കസിനിടെ കാണികൾക്കിടയിലേക്ക് ചാടിയിറങ്ങി കടുവ; കാഴ്ച്ചക്കാർ ചിതറിയോടി

മോസ്‌കോ: സർക്കസ് പരിപാടിക്കിടെ കാഴ്‌ച്ചക്കാരെ മുൾമുനയിൽ നിർത്തി കൂറ്റൻ കടുവ കാണികൾക്കിടയിലേക്ക് ചാടി. റഷ്യയിലെ റോസതോവ്ഓൺഡോണിൽ ഞായറാഴ്ചയായിരുന്നു സംഭവം. സുരക്ഷാ വല തകരാറിലായതിനെ തുടർന്ന് കടുവ പുറത്തേക്ക് കടക്കുകയായിരുന്നു.സർക്കസ് വേദിയുടെ നടുവിൽ മൂന്ന് കടുവകൾ സ്റ്റൂളുകളിൽ നിൽക്കുന്നതിനിടെയാണ് സംഭവം.

കാണികളെയും കടുവകളെയും വേർതിരിച്ചിരുന്ന വൃത്താകൃതിയിലുള്ള സുരക്ഷാ വല പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. തടസം മാറിയത് കണ്ട ഉടൻ തന്നെ ഒരു കടുവ കാണികൾ ഇരിക്കുന്ന നിരയിലേക്ക് എടുത്തുചാടി. കുട്ടികളും മുതിർന്നവരും നിറഞ്ഞ ഗാലറിയിലേക്ക് കടുവ എത്തിയതോടെ എല്ലാവരും നിലവിളിച്ച് ജീവനുംകൊണ്ട് ചിതറിയോടി. എന്നാൽ ചിലർ കടുവ അടുത്തുണ്ടായിട്ടും മൊബൈലിൽ വീഡിയോ പകർത്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.


സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സർക്കസ് ഡയറക്ടർ അറിയിച്ചത്. പരിശീലകൻ ഉടൻ തന്നെ കടുവയുടെ കഴുത്തിൽ കോളർ ഇട്ട് അതിനെ സുരക്ഷിതമായി കൂട്ടിലേക്ക് മാറ്റി. വളർത്തുമൃഗത്തെപ്പോലെ പരിശീലനം ലഭിച്ച കടുവയായതിനാലാണ് അത് ആരെയും ഉപദ്രവിക്കാതിരുന്നതെന്നും സർക്കസ് ഡയറക്ടർ പറഞ്ഞു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് വല താഴേക്ക് വീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃഗക്ഷേമ നിയമങ്ങൾ കർശനമാക്കിയതിനെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങളിൽ സർക്കസ് പരിപാടികളിൽ മൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, റഷ്യയിൽ ഇപ്പോഴും കരടി, ആന, സൈബീരിയൻ കടുവ തുടങ്ങിയവയെ പ്രദർശിപ്പിക്കാറുണ്ട്.


SE RE PUDRIO EN RUSIAEn rostov, un tigre se escapo del circo y fue a donde estaba la genteLa mayoría se quedaron contados mirando mientras uno de los trabajadores lo sacaba 🗿 pic.twitter.com/KgXGQJgXho
— ElBuni (@therealbuni) April 20, 2026




Source link

Back to top button