LATEST

ശ്രീശങ്കര ജയന്തി ആഘോഷം ഇന്ന്


ആലപ്പുഴ: യോഗക്ഷേമ സഭയും ശ്രീശങ്കര ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീ ശങ്കരജയന്തി ആഘോഷം ഇന്ന് പെരുമ്പാവൂർ വളയൻചിറങ്ങര എസ്.എസ്.വി.വി കോളേജിൽ ആരംഭിക്കും. ശ്രീശങ്കരന്റെ അദ്വൈത ദർശനത്തെ അടിസ്ഥാനമാക്കി ‘ഒന്നാകാം നന്നാകാം’ എന്ന സന്ദേശം ലോകത്തിനു സമർപ്പിച്ചാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9ന് സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എൻ.ഡി.നമ്പൂതിരി പതാക ഉയർത്തും. അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ദീപപ്രകാശനം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.കെ.ജയകുമാർ ആഘോഷം ഉദ്ഘാടനം ചെയ്യും. ഡോ.സി.എം.നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ശ്രീശങ്കര വേദരത്ന പുരസ്‌കാരം ഡോ.വാരണക്കോട് ഗോവിന്ദൻ നമ്പൂതിരിക്ക് സമർപ്പിക്കും. യോഗക്ഷേമസഭ ജനറൽ സെക്രട്ടറി നീലമന ദാമോദരൻ നമ്പൂതിരി,ശ്രീശങ്കരാ ട്രസ്റ്റ് ചെയർമാൻ അഡ്വ.വി.ശംഭു നമ്പൂതിരി,ടി.ആർ.വല്ലഭൻ നമ്പൂതിരിപ്പാട് എന്നിവർ ചർച്ചാവേദി നയിക്കും.


Source link

Back to top button