വർണവിസ്മയം തീർത്ത് കുടമാറ്റം, ആവേശം ചോരാതെ പൂരപ്രേമികൾ

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട്ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ചിലതെ വെട്ടിക്കുറച്ചെങ്കിലും ആവേശം ചോരാതെ പൂരംപ്രേമികൾ, പൂരത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കുടമാറ്റം 15 മിനിട്ടുകളാക്കി ചുരുക്കിയിരുന്നു. തേക്കിൻകാട് മൈതാനത്തെ ജനസാഗരമാക്കിയാണ് കുടമാറ്റം നടന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഒന്നിനൊന്ന് കുടപിടിക്കുന്ന മനോഹരമായ കുടകൾ ഒന്നിന് പിറകെ ഒന്നായി വാനിലേക്ക് ഉയർത്തി. സമയം കുറവായതിനാൽ തന്നെ ഉയർത്തുന്ന കുടകൾ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗങ്ങളും മത്സരിച്ചത്. നേരത്തെ ഇലഞ്ഞിത്തറ മേളം അവസാനിച്ച് തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റത്തിനുള്ള ഒരുക്കം തുടങ്ങിയത്. വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒന്നരമണിക്കൂറോളം നീണ്ടുനിന്നിരുന്ന കുടമാറ്റം 15 മിനിട്ടോളമായി കുറയ്ക്കുകയായിരുന്നു. ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്.
Source link


