test del 2

വൈറ്റ്ഹൗസിലെ വെടിവെപ്പിനിടെ മദ്യക്കുപ്പികൾ അടിച്ചുമാറ്റി അതിഥികൾ; ദൃശ്യങ്ങൾ പുറത്ത്, വ്യാപക വിമർശനം


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ വെടിവെപ്പുണ്ടായത് ലോകത്തെ നടുക്കിയിരിക്കുകയാണ്. എന്നാൽ, വിരുന്നിൽ പങ്കെടുക്കാനെത്തിയവർ, സംഭവസ്ഥലത്തുണ്ടായ പരിഭ്രാന്തിക്കിടയിൽ വിലകൂടിയ മദ്യക്കുപ്പികൾ അടിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്നത്.ശനിയാഴ്ച വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നിനിടെയാണ് സംഭവം. വെടിവെപ്പ് നടന്ന ഉടനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ  അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്കുതുടക്കമായത്.വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിലെ വൈറ്റ്ഹൗസ് അത്താഴവിരുന്നിനിടെ അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടതോടെ തങ്ങളുടെ ക്യാമറ ബാഗുകളിലും ടക്സീഡോ കോട്ടുകൾക്കുള്ളിലും സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ തിരുകിക്കയറ്റുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.ദുരന്തമുഖത്ത് പ്രത്യേക ചുമതലയുള്ള മാധ്യമ പ്രവർത്തകരുടെ പ്രവൃത്തി ലോകത്തിന് മുന്നിൽ അമേരിക്കൻ പ്രസ് കോറിന്റെ സൽപ്പേരിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. വിഷയത്തിൽ വൈറ്റ് ഹൗസ് വൃത്തങ്ങളിൽനിന്നും മാധ്യമ സംഘടനകളിൽനിന്നും ഇവർക്കെതിരെ കർശന നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.


Source link

Back to top button