LATEST
വേനൽക്കാലത്ത് കുടുംബശ്രീയുടെ വേറിട്ട പദ്ധതി ഹിറ്റ്, വിളവിറക്കിയത് 24.03 ഏക്കറിൽ

പത്തനംതിട്ട : വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കാൻ കുടുംബശ്രീ ആരംഭിച്ച വേനൽമധുരം പദ്ധതി വിളവെടുപ്പിലേക്ക്. ജില്ലയിൽ 24.03 ഏക്കറിലാണ് ഫാം ലൈവിലി ഹുഡ് പദ്ധതിയുടെ ഭാഗമായി തണ്ണിമത്തൻ വിളയുന്നത്. ചൂടുകാലത്ത് ലഭ്യത ഉറപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാപഞ്ചായത്തുകളിലും തണ്ണിമത്തൻ കൃഷി തുടങ്ങിയിട്ടുണ്ട്.ജില്ലയിൽ എട്ട് ബ്ലോക്കുകളിലായി 61 സംഘകൃഷി ഗ്രൂപ്പുകളാണ് കൃഷി ചെയ്യുന്നത്. ഒരു സംഘത്തിൽ നാല് അംഗങ്ങളുണ്ടാകും. കുടുബശ്രീ നാട്ടുചന്തയിലൂടെയും പ്രാദേശിക വിപണിയിലൂടെയും വില്പന നടത്തും. കോന്നിയിലാണ് ഏറ്റവും കൂടുതൽ കൃഷിയുള്ളത്. ഇവിടെ പത്ത് വാർഡുകളിൽ തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട്കൃഷി ചെയ്ത ഇനങ്ങൾ : മുക്കാസ, കിരൺ, ആർക്ക.ഒരു കിലോയുടെ വില : 40 രൂപ.
Source link


