test del 5 copy of del 3

വീടിനായൊരുങ്ങിയ മണ്ണിലേക്ക് മടക്കം; പുതിയ വീടിനു കുറ്റിയടിക്കേണ്ട ദിവസം മുറ്റത്തെത്തിയത് റംലയുടെ മൃതദേഹം


പാങ്ങ് ∙ പുതിയ വീടിന്റെ കുറ്റിയടിക്കൽ ചടങ്ങിനായി പ്രിയപ്പെട്ടവരെ ക്ഷണിച്ചു കാത്തിരുന്ന ദിവസമാണ് കുടുംബനാഥ റംലയുടെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് പാങ്ങ് ചേണ്ടി താന്നിക്കോട്ടിലെ വീടിനു മുൻപിൽ വന്നുനിന്നത്. സന്തോഷം നിറയേണ്ട വീടിന്റെ അകത്തും പുറത്തും സങ്കടത്തിര.‘അവളില്ലല്ലോ, ഇനി…’ പൊട്ടിക്കരയുന്ന ഭർത്താവ് മാഞ്ഞാംപള്ളി മമ്മദ് ഹാജിയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാത്ത ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി ആ മുറ്റത്തുനിന്നു.വൈകിട്ടു 3 മണിയോടെ വിളിച്ച റംല, മടങ്ങുകയാണെന്നു പറഞ്ഞിരുന്നു. പിന്നീടു കേട്ടത് അപകടമുണ്ടായെന്നാണ്. റംലയുടെ വിയോഗം അറിയുന്നതു പൊള്ളാച്ചിയിലെത്തിയ ശേഷമാണെന്നു മമ്മദ് ഹാജി പറഞ്ഞു. ഉച്ചയോടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ പാങ്ങ് പള്ളിപ്പറമ്പ് വലിയ ജുമാമസ്ജിദിൽ കബറടക്കി.


Source link

Back to top button