test del 5 copy of del 3

അയ്യോ! പൊള്ളുന്നേ…12 ജില്ലകളിൽ യെലോ അലർട്ട്: രാവിലെ 10.30നു ശേഷം ക്ലാസ് പാടില്ല


തിരുവനന്തപുരം ∙ കനത്ത ചൂടിൽ ഉരുകി വിയർത്ത് കേരളം. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താം. കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ താപനില 36 ‍ഡിഗ്രി സെൽഷ്യസ് മുതൽ മുകളിലേക്ക് അനുഭവപ്പെടും. 22 വരെ ചില ജില്ലകളിൽ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സർക്കാർ സർക്കുലറിന്റെയും കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ രാവിലെ 10.30ന് ശേഷം പാടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ട്യൂഷൻ സെന്ററുകളിലെ ക്ലാസുകൾക്കും ഇതു ബാധകമാണ്. വേനലിലെ കടുത്ത ചൂട് കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് ഈ നിർദേശം.


Source link

Back to top button