test del 5 copy of del 3
കേട്ടാലറയ്ക്കുന്ന അസഭ്യവർഷം; പഠിച്ചത് വിഡിയോകളിലെ അവതാരകരിൽ നിന്ന്: വലിയ ആപ്പിലാണ് നമ്മുടെ കുട്ടികൾ

കോട്ടയം ∙ സ്മാർട്ഫോണില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല. ഫോണെടുത്ത് മാറ്റിയാൽ വീട്ടിലെ മുതിർന്നവർക്ക് നേരേ മലയാളത്തിലും ഇംഗ്ലിഷിലും മോശം വാക്കുകളുടെ പെരുമഴ. ലഹരിക്കടിമപ്പെട്ട യുവാക്കളിലാരെങ്കിലുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതേണ്ട. 5 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ്. അവന്റെ ലഹരി സ്മാർട്ഫോണും.കേട്ടാലറയ്ക്കുന്ന അസഭ്യവർഷം അവൻ പഠിച്ചതും ആ വിഡിയോകളിലെ അവതാരകരിൽനിന്ന്. ആദ്യഘട്ട കൗൺസലിങ് കഴിഞ്ഞു. തുടർ നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ആദ്യം സെന്ററുകൾ തുടങ്ങിയത്. 18 വയസ്സിൽ താഴെയുള്ളവരിൽ സ്മാർട്ഫോൺ, ഇന്റർനെറ്റ് ദുരുപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.സ്മാർട് ഫോൺ അടിമയാണോ; പരിശോധിക്കാം താഴെ പറയുന്നതിൽ ഏതെങ്കിലും 3 ചോദ്യത്തിന് അതെ എന്നാണ് ഉത്തരമെങ്കിൽ ആ വ്യക്തി ഒരു പക്ഷേ സ്മാർട്ഫോണിന് അടിമയാണെന്ന് സോഷ്യൽ പൊലീസിങ് ഡിവിഷൻ പറയുന്നു.
Source link


