CINEMA

വിജയ് ചിത്രത്തിന് ക്ലാപ്പടിച്ച് നാനി


വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​ ​നാ​യ​ക​നാ​യി​ ​ശൗ​രു​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​പൂ​ജ​യോ​ടെ​ ​തു​ട​ക്ക​മാ​യി.​ ​ഫ​സ്റ്റ് ​ഷോ​ട്ടി​ന് ​നാ​ചു​റ​ൽ​ ​സ്റ്റാ​ർ​ ​നാ​നി​ ​ക്ലാ​പ്പ​ടി​ച്ച​ത് ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​നാ​നി​ ​നാ​യ​ക​നാ​യ​ ​ഹാ​യ് ​ന​ന്ന​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​ശൗ​രു​വ് .​ ​ഹോ​ളി​വു​ഡ് ​രം​ഗ​ത്തു​നി​ന്ന് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പേർ അ​ണി​നി​ര​ക്കു​ന്നു​ണ്ട് ​എ​ന്ന​താ​ണ്പ്ര​ത്യേ​ക​ത.​ ​ ഹൗ​സ് ​ഓ​ഫ് ​ദ​ ​ഡ്രാ​ഗ​ൺ,​ ​ഫോ​ൾ​ഔ​ട്ട് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​അ​ലേ​ഹാ​ൻ​ഡ്രോ​ ​മാ​ർ​ട്ടി​നെ​സ് ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​
ഗോ​ഡ്സ് ​ഓ​ഫ് ​ഈ​ജി​പ്റ്റ് ,​ ​ബാ​റ്റ്മാ​ൻ​ ​ഫോ​റേ​വ​ർ​ ,​ ​സ്നോ​പ്പി​യേ​ഴ്സ​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​എ​റി​ക് ​ഡ​ർ​സ്റ്റ് ​വി​എ​ഫ്എ​ക്സ് ​സൂ​പ്പ​ർ​വൈ​സ​റാ​യി​ ​എ​ത്തു​ന്നു.​ ​ അ​നി​മ​ൽ​ ,​ ​ഓം​ ​ശാ​ന്തി​ ​ഓം​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​സു​രേ​ഷ് ​സെ​ൽ​വ​രാ​ജ​നാ​ണ് ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ.​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത് ​ഹി​ഷാം​ ​അ​ബ്ദു​ൽ​ ​വ​ഹാ​ബ് .​ ​പു​രാ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ ​പു​തി​യ​ ​ലോ​കം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം,​ ​ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ളും​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ടെ​ക്നി​ക്ക​ൽ​ ​മി​ക​വും​ ​ചേ​ർ​ന്ന് ​പ്രേ​ക്ഷ​ക​ർ​ക്ക് ​വ്യ​ത്യ​സ്ത​മാ​യ​ ​സി​നി​മാ​നു​ഭ​വം​ ​ന​ൽ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ .​പി.​ ​ആ​ർ.​ ​ഒ​ ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.


Source link

Back to top button