test del 4 copy of del 3
ലോകത്താകെ വർഷം 200 പേർക്കു മാത്രം; ക്ലാരൻഡൻ സ്കോളർഷിപ്പോടെ വയനാടൻ പെരുമ പഠിക്കാൻ ‘കാർത്തു’

ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളെക്കുറിച്ചു ചോദിച്ചാൽ ആരുടെയും മനസ്സിൽ ആദ്യം വരുന്ന രണ്ടോ മൂന്നോ പേരുകളിലൊന്നാണ് ഓക്സ്ഫഡ്. ഓക്സ്ഫഡിലേക്കുള്ള വഴിയും അത്രതന്നെ ദുഷ്കരമാണ്. അതുകൊണ്ടാണ് 1.8 കോടി രൂപയുടെ ക്ലാരൻഡൻ സ്കോളർഷിപ്പോടെ മലയാളിയായ കാർത്തു അനിൽചന്ദ്രൻ ഗീതാമ്പിളിക്കു ലഭിച്ച പിഎച്ച്ഡി പ്രവേശനം ശ്രദ്ധേയമാകുന്നത്. നരവംശശാസ്ത്രവുമായി ബന്ധപ്പെട്ട കാർത്തുവിന്റെ ഗവേഷണപഠനത്തിനും പ്രത്യേകതയുണ്ട്. വയനാട്ടിലെ ഗോത്രജീവിതവും 3 വർഷത്തെ ഗവേഷണപഠനത്തിൽ ഉൾപ്പെടുന്നു. ഗോത്രജനതയുടെ സംസ്കാരം, ജീവിത രീതികൾ, ചരിത്രം തുടങ്ങിയവയെല്ലാം ഒക്ടോബറിൽ ആരംഭിക്കുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമാകും.ക്ലാരൻഡൻ സ്കോളർഷിപ് ലോകത്തെവിടെയുമുള്ള വിദ്യാർഥികൾക്ക് ഓക്സ്ഫഡിൽ പഠനത്തിന് അവസരമൊരുക്കുന്നതാണ് ക്ലാരൻഡൻ സ്കോളർഷിപ്. എന്നാൽ സർവകലാശാലയിലെ എല്ലാ വകുപ്പുകളിലുമായി ഒരു വർഷം ഏകദേശം 200 പേർക്കു മാത്രമാകും സ്കോളർഷിപ് ലഭിക്കുക. നമ്മുടെ ഗവേഷണ മേഖലയിൽ തന്നെയുള്ള ഒരു പ്രഫസറെ കണ്ടെത്തുക പ്രധാനമാണ്. ഈ പ്രഫസറുടെ സപ്പോർട്ട് സ്റ്റേറ്റ്മെന്റ് സ്കോളർഷിപ് ലഭിക്കുന്നതിൽ നിർണായകമാണ്. വിദ്യാർഥിയുടെ അക്കാദമിക് നിലവാരം കൂടി പരിഗണിച്ച ശേഷം രണ്ടാം ഘട്ട പരിഗണനയ്ക്കു വിടും. ഗവേഷണവിഷയത്തിന്റെ സാധ്യതകൾ, വിഷയത്തിലുള്ള താൽപര്യം, ഭാവി നേതൃപാടവം, ശുപാർശ തുടങ്ങിയവ പരിഗണിച്ചാണ് ക്ലാരൻഡൻ കമ്മിറ്റി സ്കോളർഷിപ് അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.ox.ac.uk
Source link


