test del 5 copy of del 3

രാഘവ് ഛദ്ദ ബിജെപിയിലേക്ക്; അമേരിക്കയുടെ ആയുധശേഖരം കുറഞ്ഞതായി റിപ്പോർട്ട് – ഇന്നത്തെ പ്രധാന വാർത്തകൾ


മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നതും ഇറാനിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ സൈനിക നീക്കം അമേരിക്കയുടെ യുദ്ധശേഷിയെ സാരമായി ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചതും കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടിയതും വാർത്തയായി. ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…ഇറാനിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ സൈനിക നീക്കം അമേരിക്കയുടെ യുദ്ധശേഷിയെ സാരമായി ബാധിച്ചതായി റിപ്പോർട്ട്. ആഭ്യന്തര കണക്കുകൾ പ്രകാരം, ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ് യുദ്ധത്തിൽ അമേരിക്കയ്ക്ക് നഷ്ടമായത്.കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടി. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്.


Source link

Back to top button