test del 4 copy of del 3

രക്ഷിക്കാൻ സകല വഴിയും നോക്കി ഡോക്ടർമാർ, തിരിച്ചറിഞ്ഞത് 3 പേരെ മാത്രം; ആശുപത്രിയിൽ വന്‍ പൊലീസ് സന്നാഹം


തൃശൂർ ∙ വെടിക്കെട്ട് അപകട സ്ഥലത്തുനിന്ന് അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നവർക്ക് അൽപമെങ്കിലും ജീവനുണ്ടെങ്കിൽ രക്ഷിക്കാൻ സകല വഴിയും നോക്കുകയാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ. നഴ്സുമാരും മറ്റ് ജീവനക്കാരും താങ്ങും തണലുമായി പൊള്ളലേറ്റവർക്ക് ഒപ്പമുണ്ട്. എങ്കിലും പലതും കൈവിട്ടുപോകുന്നു. മരിച്ചു എന്ന് ഉറപ്പിച്ചവരെ അപ്പോൾ തന്നെ മോർച്ചറിയിലേക്ക് മാറ്റി. പതിനാലുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ മോർച്ചറിയിൽ എത്തിച്ചത്.ഫൊറൻസിക് വകുപ്പ് മേധവി ഡോ. ടി.എസ്. ഹിതേഷ്ശങ്കറിന്റെ നേതൃത്വത്തിൽ വലിയ സന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാത്രിയിലും എത്തുന്ന മൃതദേഹങ്ങൾ സ്വീകരിക്കാനുള്ള പ്രത്യ്രേക സൗകര്യങ്ങൾ ഒരുക്കി. ഇൻക്വസ്റ്റ് നടപടികൾക്കായി റൂറൽ എസ്പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അൻപതോളം പൊലീസുകാരുടെ സംഘവും ഇവിടെയുണ്ട്.


Source link

Back to top button