LATEST

തൃശൂർ വെടിക്കെട്ട് അപകടം: പരിക്കേറ്റവർക്ക് മികച്ച ​ ചികിത്സ ഉറപ്പാക്കും; തിരിച്ചറിയാത്ത ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക്


തൃശൂർ: തൃശൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിമാരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡി.പി.എം, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തിയത്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ 13 പേരാണ് അപകടത്തെത്തുടർന്ന് ചികിത്സയിലുള്ളത്. 10 പേർ ഐ.സി.യുവിലാണ്.ഐ.സി.യുവിൽ ഉള്ളവരിൽ അഞ്ചുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ അവരെ വെന്റിലേറ്ററിലേക്ക് മാറ്റി. ബാക്കിയുള്ള അഞ്ചുപേരുടെ പരിക്ക് താരതമ്യേന കുറവാണെങ്കിലും വിദഗ്ധ നിരീക്ഷണത്തിനായി ഐ.സി.യുവിൽ തന്നെ തുടരുകയാണ്.


Source link

Back to top button