LATEST

യുവാവിന് സൂര്യാഘാതമേറ്റു


കോഴിക്കോട്: മാവൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. പുൽപ്പറമ്പിൽ മേലേപ്പുരക്കൽ ബൈജുവിനാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സൂര്യാഘാതമേറ്റത്. കഴിഞ്ഞദിവസം മാവൂരിലെ ബാങ്കിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെ ബൈജുവിന് ഇടതുകൈയിൽ നീറ്റൽ അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥതയെ തുടർന്ന് വീട്ടിലെത്തി നോക്കുമ്പോൾ കെെയിൽ ചെറിയ കുമിളകൾ കണ്ടു. ഇന്നലെ രാവിലെ ചെറൂപ്പ ഹെൽത്ത് സെന്ററിൽ ഡോക്ടർ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.


Source link

Back to top button