വിഴിഞ്ഞം പോർട്ട് കുതിക്കുമ്പോൾ കേരളത്തിന്റെ പദ്ധതികൾ നിശ്ചലം

വിഴിഞ്ഞം തുറമുഖത്തെ ആഗോള കപ്പൽ ഗതാഗതത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറ്റിയെങ്കിലുംഅതു പ്രയോജനപ്പെടാത്താൻ കേരളത്തിന് കഴിയുന്നില്ല.തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വ്യവസായ സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച വിഴിഞ്ഞം–കൊല്ലം–പുനലൂർ വികസന ത്രികോണം എങ്ങുമെത്തിയില്ല. 2024 നവംബറിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് 1000 കോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെ 100 ഏക്കർ ഭൂമി മാത്രമാണ് കണ്ടെത്താനായത്.1456 ചതുരശ്ര കിലോമീറ്റർ പരിധിയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി, സിംഗപ്പൂർ,ദുബായ് മാതൃകയിൽ തുറമുഖാധിഷ്ഠിത വ്യവസായപാർക്കുകൾ,ലോജിസ്റ്റിക്സ് ഹബ്ബുകൾ,സ്മാർട്ട് ഇൻഡസ്ട്രിയൽ ഇക്കോസിസ്റ്റം എന്നിവ വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. വിഴിഞ്ഞം കൊല്ലം ദേശീയ പാത 66, കൊല്ലം -ചെങ്കോട്ട ദേശീയപാത,കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളർച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങൾ. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡും,വിഴിഞ്ഞം നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും ശക്തിപ്പെടുത്താനും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടു. പക്ഷെ, ഒന്നരവർഷം കഴിയുമ്പോഴും പദ്ധതി തുടങ്ങിയേടത്തു നിൽക്കുകയാണ്.
Source link


