LATEST

മുണ്ടത്തിക്കോട് ദുരന്തം അന്വേഷിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ


തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തും. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരാണ് ഏകാംഗ കമ്മിഷൻ. പൊലീസ് അന്വേഷണത്തിന് പുറമെയാണിത്. അന്വേഷണത്തിനുള്ള ടേംസ് ഒഫ് റഫറൻസ് പ്രത്യേക ഉത്തരവായി പുറത്തിറക്കുമെന്നും മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മൃതശരീരങ്ങൾ സംസ്‌കരിക്കുന്നതിനും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്നതിനും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു വേണ്ടി സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ പുറത്തിറക്കാൻ ദുരന്തനിവാരണ അതോറിട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ വി.എൻ.വാസവൻ,​ ഡോ. ആർ.ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, എം.ബി.രാജേഷ്, ജില്ല കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.
സംയുക്ത പരിശോധനചികിത്സയിൽ കഴിയുന്നവരെ രക്ഷിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയെന്നതാണ് ഏറ്റവും പ്രധാനമായും ചെയ്യുന്നതെന്നും യുദ്ധകാല അടിസ്ഥാനത്തിലുള്ള ട്രീറ്റ്‌മെന്റ് ഉറപ്പാക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.


Source link

Back to top button