test del 3
യുദ്ധം അവസാനിപ്പിക്കാൻ 3 നിർദേശങ്ങൾ കൈമാറി ഇറാൻ; െനടുങ്കണ്ടത്ത് കുഴിയിൽ രണ്ടു മൃതദേഹങ്ങൾ – പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ പുതിയ നിർദ്ദേശം മുന്നോട്ട് വച്ചെന്ന റിപ്പോർട്ട് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. നെടുങ്കണ്ടം പച്ചടിക്ക് സമീപം കുഴിച്ചിട്ട നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയ വാർത്തയും വാർത്തകളിൽ ഇടംനേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. നെടുങ്കണ്ടം പച്ചടിക്ക് സമീപം കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. പൊന്നുട്ടയിൽ മേരിയുടെ വീട്ടുവളപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മേരിയെയും (70) മകൻ റെജിയെയും (48) കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷ തടയണം എന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആന്റണി രാജു നൽകിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാജുവിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
Source link

